All Categories
Malayalam Translation of the Russian Classic ‘Pushkin Speech’ by Dostoevsky. 1880 ജൂൺ 8-നു റഷ്യൻ സാഹിത്യാസ്വാദകസമിതിയുടെ പുഷ്ക്കിൻ സമാദരണസദസ്സിൽ വെച്ചു ദസ്തയേവ്സ്ക്കി നടത്തിയ പ്രഭാഷണത്തിന്റെ മലയാളപരിഭാഷ. പുഷ്ക്കിനെ ‘പ്രവാചക’നായി പ്രഖ്യാപിച്ചുകൊണ്ട്, ലോകമാനവികതയുടെ വളർച്ചയിൽ റഷ്യയുടെ പങ്കിനേയും പുഷ്‌ക്കിന്റെ കഥാപാത്രങ്ങളേയും വിലയിരുത്തി വികാരാവേശത്തോടെ ദസ്തയേവ്സ്ക്കി നടത്തിയ ഉജ്ജ്വലമായ പ്രഭാഷണം പിന്നീടു സാമൂഹ്യരാഷ്ട്രീയമണ്ഡലങ്ങളിൽ വളരെയേറെ വിവാദങ്ങൾക്കു വഴിതെളിച്ച ഒരു 'സംഭവ'മായി മാറി. മഹാപ്രതിഭകളായ രണ്ടുപേരുടെ വാക്കും വിചാരവും സമന്വയിയ്ക്കുന്ന അപൂർവമായൊരു വായനാനുഭവം!