X
Oru Bhoothochadakante
Oru Bhoothochadakante

Oru Bhoothochadakante Anubhavangal: ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങൾ (Malayalam Edition)

Product ID : 49562318


Galleon Product ID 49562318
Shipping Weight 0 lbs
I think this is wrong?
Model
Manufacturer
Shipping Dimension 0 x 0 x 0 inches
I think this is wrong?
-
No price yet.
Price not yet available.

Pay with

About Oru Bhoothochadakante

മനശ്ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും നേട്ടങ്ങളുടെ വെളിച്ചത്തിൽ 'പിശാച്' ഒരു കെട്ടുകഥയും അന്ധവിശ്വാസവും ആണെന്ന് വാദിക്കുന്നവരുടെ എണ്ണം സഭയ്ക്കകത്തും പുറത്തും വർധിച്ചുകൊണ്ടിരിക്കുകയാണിന്ന്. എന്നാൽ പിശാച് ഒരു ആത്മീയ യാഥാ ർത്ഥ്യം തന്നെയാണെന്ന് ബൈബിളും സഭാപിതാക്കന്മാരും വിശുദ്ധരുമെല്ലാം വ്യക്തമാക്കുന്നുണ്ട്. 1972 നവംബർ 15 ന് പോൾ ആറാമൻ പാപ്പ നൽകിയ സന്ദേശങ്ങളിൽ ഇങ്ങനെ പ്രസ്താവിക്കുന്നു: ''പിശാചുക്കളെക്കുറിച്ചും വ്യക്തികളുടെ ജീവിതത്തിലും സമൂഹങ്ങളിലും സംഭവങ്ങളിലും അവയ്ക്കു ചെലുത്താനാകുന്ന സ്വാധീന ത്തെക്കുറിച്ചുമുള്ള പഠനം കത്തോലിക്കാ പ്രബോധനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണ്. ദൗർഭാഗ്യവശാൽ ഇന്ന് ഇത് പ്രായോഗികമായി അവഗണിക്കപ്പെടുകയാണ്. നാമത് വീണ്ടും ആരംഭിക്കുകയും പഠിക്കുകയും വേണം.'' 'സാത്താൻ' ഇല്ലായിരുന്നുവെങ്കിൽ ദൈവം മനുഷ്യാവതാരം ചെയ്യുകയും കുരിശിൽ മരിക്കുകയും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. പിശാചുക്കൾ ഇല്ലായിരുന്നുവെങ്കിൽ 'അവർ എന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്‌ക്കരിക്കും' എന്ന ക്രിസ്തുവിന്റെ വചനം ഉണ്ടാകുമായിരുന്നില്ല. തത്വത്തിൽ 'പിശാച്' ഉണ്ടെന്ന് അംഗീകരിക്കുന്നവരിൽ പലതുംതന്നെ പ്രായോഗികതലത്തിൽ പിശാചിന്റെ പ്രവൃത്തികളെ ഉൾക്കൊള്ളാൻ വിമുഖത കാണിക്കുന്നു. വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുന്ന പൈശാചിക ഉത്ഭവമുള്ള സംഗതികളെ തിരിച്ചറിയാനും നിർവീര്യമാക്കാനും നാം പരിശ്രമിക്കാത്തതിനാൽ തിന്മ നിരന്തരം വ്യാപിച്ചു കൊണ്ടിരിക്കുകയാണിന്ന്. കാരണം അറിയാത്ത പ്രശ്നങ്ങളും പരിഹാരം കാണാൻ കഴിയാതെ തുടരുന്ന ദുരിതങ്ങളും മനുഷ്യരെ മന്ത്രവാദത്തിലേക്കും നിഗൂഢ വിദ്യകളിലേക്കും (ീരരൗഹ)േ അങ്ങനെ സാത്താന്റെ അടിമത്തത്തിലേക്കും തള്ളിവിടുന്നത് നാം ഗൗരവമായി കാണേണ്ടിയിരിക്കുന്നു. കാൽവരിയിലെ കുരിശിൽ സാത്താന്റെമേൽ ക്രിസ്തുനേടിയ വിജയത്തിന്റെ ശക്തി ഇന്ന് സഭയിൽ കുടികൊള്ളുന്നുണ്ട്. ആ ശക്തിയെ നാം ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 'ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങൾ' ഈ മേഖലയിൽ പുതിയൊരു ഉൾക്കാഴ്ച നൽകാൻ നമ്മെ സഹായിക്കും. യൂറോപ്യൻ ഭാഷകളിലെല്ലാം ബെസ്റ്റ് സെല്ലറായിരുന്ന ഈ പുസ്തകം ക്രിസ്തുവിന്റെ അനന്യതയ്ക്കും അന്ധകാരശക്തികളുടെമേൽ സഭയ്ക്കും പൗരോഹിത്യത്തിനും വിശ്വാസികൾക്കുമുള്ള ആധിപത്യവും വെളിപ്പെടുത്തുന്നുണ്ട്. ഗ്രന്ഥകർത്താവായ ഫാദർ ഗബ്രിയേൽ അമോർത്ത് റോമിലെ ഔദ്യോഗിക ഭൂതോച്ചാടകനാണ്. 3